Students debating with Shashi Tharoor | Nirbhaya Debating Society

1,088 views · Published 2 April 2014 · 6:11 · Indexed 25 September 2026

Channel: Monsoon Media · 2014 · News & Politics

Watch on YouTube

തിരുവനന്തപുരം(30 മാര്‍ച്ച്‌ 2014) : യുവവോട്ടര്‍മാരുടെ ചോദ്യങ്ങള്‍ നേരിട്ട് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശിതരൂരും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അജിത് ജോയിയുമാണ് നഗരത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തിയത്.
പ്രചാരണത്തിരക്കിലായ മറ്റ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി സി.പി.ഐ. നേതാവ് അഡ്വ. രാമചന്ദ്രന്‍ നായരും ബി.ജെ.പി. നേതാവ് പി.പദ്മകുമാറും പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി ഡോ.ജി.രമേഷ്‌കുമാര്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
നിര്‍ഭയ ഡിബേറ്റിങ് സൊസൈറ്റിയാണ് സംവാദം സംഘടിപ്പിച്ചത്. കേരള സര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ജെ.എം.റഹിം മോഡറേറ്ററായിരുന്നു. ഡിബേറ്റിന് സൊസൈറ്റി ചെയര്‍മാര്‍ എ.പി.പ്രജീഷ്, കോ-ഓര്‍ഡിനേറ്റര്‍ ധനേഷ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

First Malayalam Online Video Magazine.
VISIT http://www.monsoonmedia.in
LIKE http://www.facebook.com/monsoonmedia
SUBSCRIBE http://www.youtube.com/monsoonmedialive

More from this channel